Advertisement

കാമുകനുമായുള്ള പ്രണയബന്ധം ഒഴിയണമെന്നാവശ്യപ്പെട്ട അമ്മയെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകി 14 വയസുകാരി

April 3, 2023
1 minute Read

അമ്മയെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകി 14 വയസുകാരി. റഷ്യയിലാണ് സംഭവം. കാമുകനുമായുള്ള പ്രണയബന്ധം ഒഴിയണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി അമ്മയ്ക്കെതിരെ കൊട്ടേഷൻ നൽകിയത്. 38കാരിയായ അനസ്താസിയ മിലോസ്കയയെ മർദിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റികിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയും 15 വയസുകാരനായ കാമുകനും ചേർന്ന് അനസ്താസിയയെ കൊലപ്പെടുത്താൻ 3650 യൂറോ കൊട്ടേഷൻ നൽകിയെന്ന് കണ്ടെത്തുകയായിരുന്നു. മെട്രോയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പെൺകുട്ടിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് കാമുകനും താമസിച്ചിരുന്നത്. ഇവിടെ നിന്ന് താമസം മാറണമെന്ന് അനസ്താസിയ ആൺകുട്ടിയോട് ആവശ്യപ്പെട്ടു. തുടർന്നാണ് ഇവർക്കെതിരെ കാമുകനും കാമുകിയും ചേർന്ന് കൊട്ടേഷൻ നൽകിയത്. ജോലി കഴിഞ്ഞ് തിരികെയെത്തിയ അനസ്താസിയയെ കൊട്ടേഷൻ സംഘം കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം അതേ ഫ്ലാറ്റിൽ ഉപേക്ഷിച്ചു. ഇവിടെ കാമുകനും കാമുകിയും തുടർന്ന് താമസിക്കുകയും ചെയ്തു. അമ്മയുടെ സേവിങ്ങ്സ് ആയ 30,000 യൂറോ കൊണ്ട് ജീവിക്കാനായിരുന്നു കാമുകൻ്റെയും കാമുകിയും പദ്ധതി.

കൊട്ടേഷൻ സംഘത്തിൽ പെട്ടവരും പ്രായപൂർത്തിയാവാത്തവരാണ്. 14 മുതൽ 17 വയസ് വരെ പ്രായമുള്ള ഇവർ പിടിയിലായിട്ടുണ്ട്.

Story Highlights: daughter give quotation kill mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top