വിവാഹിതയായ യുവതിയുമായി വിവാഹേതര ബന്ധം; കാമുകൻ്റെ സഹോദരനെ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു

വിവാഹിതയായ യുവതിയുമായി വിവാഹേതര ബന്ധമുണ്ടെന്ന പേരിൽ കാമുകൻ്റെ സഹോദരനെ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. കാറിനുള്ളിൽ കെട്ടിയിട്ട് കാറിന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാഗരാജു എന്നയാളെയാണ് യുവതിയുടെ ബന്ധുക്കൾ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഇയാളുടെ ഇളയ സഹോദരൻ പുരുഷോത്തത്തിന് വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ യുവതിയുടെ ബന്ധുക്കൾ എതിർത്തിരുന്നു. ഈ പ്രശ്‌നം ഒത്തുതീർക്കാനെന്ന വ്യാജേനയാണ് ബന്ധുക്കൾ നാഗരാജുവിനെ വിളിച്ചുവരുത്തിയത്. നാഗരാജുവുമായി കാറിൽ സഞ്ചരിക്കുന്നതിനിടെ ബന്ധുക്കൾ ഇയാളെ മർദ്ദിച്ച് കയറുകൊണ്ട് കെട്ടിയിടുകയായിരുന്നു. തുടർന്ന് കാറിന് മുകളിൽ പെട്രോളൊഴിച്ച് കത്തിച്ചു. തുടർന്ന് കാർ മലയിടുക്കിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും കല്ലിൽ തടഞ്ഞതിനാൽ ശ്രമം വിഫലമായി. കാറിൽ തീകത്തുന്നതുകണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ച് യുവാവിനെ പുറത്തെടുത്തു. എന്നാൽ ഗുരുതരമായ പൊള്ളലേറ്റ നാഗരാജു മരണപ്പെടുകയായിരുന്നു.
Story Highlights: man tied burnt alive car brother affair married woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here