Advertisement

പ്രാർഥനാ സമയങ്ങളിൽ അലക്ഷ്യമായുള്ള പാർക്കിങ്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

April 5, 2023
3 minutes Read
Image of car parking in Abu Dhabi

അബുദാബിയിൽ റമദാൻ പ്രാർഥനാ സമയങ്ങളിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. കുറ്റക്കാരിൽ നിന്ന് പിഴയീടാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രാർഥനയ്ക്കായി മസ്ജിദുകളിലെത്തുന്നവർ റോഡരികിലും മസ്ജിദുകൾക്കരികിലും അലക്ഷ്യമയി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പോലീസിൻെ നടപടി. Abu Dhabi Police issued warning to park vehicles carelessly

പ​ള്ളി​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർക്കും പു​റ​ത്തേ​ക്കു പോ​വു​ന്ന​വ​ർക്കും ത​ട​സ്സ​മു​ണ്ടാ​വു​ന്ന രീ​തി​യി​ൽ ഇത്തരത്തിൽ വാ​ഹ​ന​ങ്ങ​ൾ പാ​ർക്ക് ചെയ്യുന്നവർക്ക് 500 ദി​ർഹം പി​ഴ ചു​മ​ത്തു​മെ​ന്നും പൊ​ലീ​സ് വ്യക്തമാക്കി. ഇത്തരക്കാരുടെ പ്രവൃത്തി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഇത്തരം പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ നി​രീ​ക്ഷ​ണ കാമ​റ​ക​ളു​ടെ സഹായം തേടുമെന്നും അതൊടൊപ്പം പോലീസ് പട്രോളിങ്ങ് ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

Read Also: വന്‍ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുക ലക്ഷ്യം; ബഹ്‌റൈന്‍ ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കുന്നു

അതിനിടെ റ​മ​ദാ​നി​ൽ അ​ബൂ​ദ​ബി മീ​ഡി​യ​യു​മാ​യി ചേ​ർന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് പ്ര​തി​ദി​ന റ​മ​ദാ​ൻ ടെ​ലി​വി​ഷ​ൻ ഷോയും ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ‘അ​നു​സ​ര​ണ​ത്തി​ന്റെ​യും പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും മാ​സം’ സീ​സ​ൺ മൂ​ന്ന് എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ പ​രി​പാ​ടി തയ്യാറാക്കിയിരിക്കുന്നത്. പൊ​തു​ജ​ന​ങ്ങ​ൾക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കുന്നതിനും സു​ര​ക്ഷ വ​ർധി​പ്പി​ക്കു​ന്ന പ്ര​വ​ർത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നുമായാണ് നടപടി.

Story Highlights: Abu Dhabi Police issued warning to park vehicles carelessly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top