വാഹനം കേടായെന്ന് കള്ളം പറഞ്ഞു; നാട്ടുകാരുടെ സഹായത്തോടെ ബൈക്ക് ഓട്ടോയില്‍ കയറ്റി അതുമായി മുങ്ങി; മോഷ്ടാവ് പിടിയില്‍

വാഹന മോഷ്ടാവ് പിടിയില്‍. മട്ടാഞ്ചേരി പാലസ് റോഡില്‍ സമീപത്തുള്ള വീടിനു മുന്‍വശം വെച്ചിരുന്ന ബൈക്കാണ് പ്രതി മോഷ്ടിച്ചത്. തോപ്പുംപടി സ്വദേശി അക്ബറിനെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. (Man arrested in Thoppumpadi in bike theft case)
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പരാതിക്കാരന് കേടായതിനെ തുടര്‍ന്ന് കുറച്ചു ദിവസമായി ഈ ബൈക്ക് വീടിന് മുന്‍വശം വെച്ചിരിക്കുകയായിരുന്നു. പ്രതി തന്റെ വാഹനം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു വാഹനം ഇരുന്ന സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ സഹായത്തോടെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു. വാഹനം കാണാതായതിനെ തുടര്‍ന്ന് ഉടമ മട്ടാഞ്ചേരി പൊലീസില്‍ പരാതി നല്കി.തുടര്‍ന്ന് പോലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
മട്ടാഞ്ചേരി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനോജ്. കെ.ആറിന്റെ നിര്‍ദേശാനുസരണം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്. പിടിയിലായ അക്ബര്‍ മട്ടാഞ്ചേരി, ഹാര്‍ബര്‍, പള്ളുരുത്തി, തോപ്പുംപടി, മുതലായ പല സ്റ്റേഷനുകളിലെയും നിരവധി മോഷണ കേസ്സുകളിലെയും പിടിച്ചുപറി കേസുകളിലെയും പ്രതിയും അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയ ആളുമാണ്. ഇയാള്‍ ഇത്തരത്തില്‍ മറ്റു മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി പോലീസ് അറിയിച്ചു.
Story Highlights: Man arrested in Thoppumpadi in bike theft case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here