ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി; വിശ്വസിക്കാൻ കൊള്ളില്ലെന്ന് എ എ റഹിം

ഇന്നത്തെ കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് എ എ റഹിം ട്വന്റിഫോറിനോട്. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് ചേക്കേറും എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനിൽ ആന്റണിയെ തട്ടകത്തിൽ എത്തിക്കുന്നതിൽ ബിജെപിക്ക് ഗുണമുണ്ടാകില്ല എന്നാണ് കരുതുന്നത്. എന്നാൽ കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇവിടെ തകരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അപമാനഭാരം കൊണ്ട് കോൺഗ്രസ് തലകുനിക്കുമെന്നും അദ്ദേഹം പറഞ്ഞു. AA Rahim on Anil Antony
കോൺഗ്രസ് ആത്മപരിശാധന നടത്തേണ്ടിയിരിക്കുന്നു എന്ന് റഹിം ആരോപണം ഉയർത്തി. രാജ്യത്തെ കോൺഗ്രസ് അണികളെ എങ്ങനെയാണ് രാഷ്ട്രീയവത്കരിക്കുന്നത് എന്നത് ഒരു ചോദ്യമാണ്. എ കെ ആന്റണി രാജ്യത്തെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാവാണ്. പക്ഷെ, അനിൽ ബിജെപിയിലേക്ക് പോയതിൽ യാതൊരു അത്ഭുതവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാരണം, കോൺഗ്രസിന്റെ മുതർന്ന പല നേതാക്കളും ഇന്ന് ബിജെപിയുടെ കൂടെയാണ് എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.
അനിൽ ആന്റണിയുടെ സാന്നിധ്യം കൂടുതൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയമായി കേരളത്തിൽ ഇത് ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.
Read Also: എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്
ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ഭാഗമായാകും അനിൽ ആന്റണി പ്രവർത്തിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 3 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ അറിയിക്കും. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്നു. ബിബിസി വിവാദത്തെ തുടർന്ന് കോൺഗ്രസുമായി തെറ്റി, പദവികൾ രാജിവച്ചു.
Story Highlights: AA Rahim on Anil Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here