Advertisement

ബഹ്‌റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

April 6, 2023
2 minutes Read
bahrain 9th standard girl dies of heart attack

ബഹ്‌റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബഹ്‌റൈനിലെ ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായ സാറാ റേച്ചൽ അജി വർഗ്ഗീസ് (14)ആണ് ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ മരണമടഞ്ഞത്. ( Bahrain 9th standard girl dies of heart attack )

പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ് സാറാ റേച്ചൽ. ഇന്നലെ വൈകിട്ട് കുട്ടിക്ക് ചെറിയരീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് ഇന്ന് രാവിലെ ഛർദ്ദിയും ഉണ്ടായി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മുതദേഹം സൽമാനിയ മെഡിക്കൽ കോപ്ലക്‌സിലെ മോർച്ചറിയിലേക്ക് മാറ്റി.

അജി കെ.വർഗീസാണ് പിതാവ്, മാതാവ് മഞ്ജു വർഗീസ് (ബി.ഡി.എഫ് സ്റ്റാഫ്).

Story Highlights: Bahrain 9th standard girl dies of heart attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top