ഇനി ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി പ്രകൃതി വാതക വില നിശ്ചയിക്കും; വിദഗ്ധ സമിതി ശുപാർശ അംഗീകരിച്ച് കേന്ദ്രം

പിഎൻജിയുടെയും സിഎൻജിയുടെയും വില നിർണയത്തിനുള്ള വിദഗ്ധ സമിതി ശുപാർശകൾ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇനി ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി പ്രകൃതി വാതക വില നിശ്ചയിക്കാനാണ് തീരുമാനം. ( Cabinet approves revised domestic gas pricing guidelines ).
Read Also: ‘ചാണകം കൊണ്ട് സിഎൻജി’, ഗുജറാത്തിലെ ഡയറി പ്ലാന്റിന്റെ ചിത്രങ്ങൾ പങ്കുവച്ച് ചിഞ്ചുറാണി
രാജ്യത്തെ ക്രൂഡ് ഓയിൽ ബാസ്ക്കറ്റിന്റെ പ്രതിമാസ ശരാശരിയുടെ പത്തു ശതമാനമായിരിക്കും പ്രകൃതിവാതക വില. ആറുമാസത്തിന് പകരം ഓരോ മാസവും വില നിർണയിക്കാനാണ് തീരുമാനം. പുതിയ വില നിർണയ രീതി ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും.
അടിസ്ഥാന വില 4 ഡോളറും മേൽത്തട്ട് വില 6.5 ഡോളറുമായിരിക്കും. പുതിയ ബഹിരാകാശ നയത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. പൊതു, സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം നൽകുന്ന തരത്തിലാണ് പുതിയ ബഹിരാകാശ നയം.
Story Highlights: Cabinet approves revised domestic gas pricing guidelines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here