2016ന് ശേഷം ആദ്യമായി യുഎഇയിൽ സ്ഥാനപതിയെ നിയമിച്ച് ഇറാൻ
യുഎഇയിൽ സ്ഥാനപതിയെ നിയമിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ച റെസ അമേരിയാണ് പുതിയ സ്ഥാനപതി. 2016ന് ശേഷം ഇതാദ്യമായാണ് ഇറാൻ യുഎഇയിൽ സ്ഥാനപതിയെ നിയമിക്കുന്നത്.
Read Also: റമദാന്‍: ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇറാനിലെ സ്ഥാനപതിയെ യുഎഇ പുനഃസ്ഥാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ചർച്ച ചെയ്യാൻ ഇറാൻ പ്രതിനിധി സംഘം കഴിഞ്ഞ മാസം അബുദാബി സന്ദർശിച്ചിരുന്നു.
ഏറെക്കാലത്തെ പിരിമുറുക്കത്തിന് ശേഷം ബന്ധം പുനഃസ്ഥാപിക്കാനും എംബസികൾ വീണ്ടും തുറക്കാനും സൗദിയുമായി കരാറിലേർപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ നീക്കം.
Story Highlights: Iran appoints first UAE ambassador since 2016
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here