Advertisement

റമദാന്‍: സ്‌നേഹ സംഗമത്തിന്റെ വേദിയായി സൗദിയിലെ ഇഫ്താര്‍ തമ്പുകള്‍

April 7, 2023
3 minutes Read
How Ramadan iftar tents satiate fasting Saudi residents daily

റമദാന്‍ രണ്ടാം പത്തിലേക്ക് കടന്നതോടെ സൗദി അറേബ്യയിലെ ഇഫ്താര്‍ തമ്പുകള്‍ കൂടുതല്‍ സജീവമായി. ക്യാമ്പുകളിലും മറ്റും കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസവും ആശ്രയവുമാണ് ഇത്തരം ഇഫ്താര്‍ വേദികള്‍. (How Ramadan iftar tents satiate fasting UAE residents daily)

കൊവിഡിന്റെ ഇരുണ്ടകാലത്ത് നിന്നുപോയ ഇഫ്താര്‍ തമ്പുകളെല്ലാം ഈ വര്‍ഷം മുതല്‍ തിരികെയെത്തി സജീവമായപ്പോള്‍ ക്യാമ്പുകളിലും മറ്റും കഴിയുന്ന നൂറ് കണക്കിന് സാധാരണക്കാരായ നോമ്പുകാര്‍ക്ക്ഏറെ ആശ്വാസവും ആശ്രയവുമാണ് ഇത്തരം ഇഫ്താര്‍ തമ്പുകളിലെ സംഗമങ്ങള്‍ .ദമ്മാമില്‍ ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിലാണ് വിവിധ ദേശക്കാര്‍ക്ക് പ്രത്യേകമായി ഇഫ്താര്‍ വിഭവങ്ങള്‍ വിളമ്പിയും വിജ്ഞാന ക്ലാസുകള്‍ സംഘടിപ്പിച്ചും റമദാന്‍ തമ്പ് ഒരുക്കിയിരിക്കുന്നത്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷവും വിവിധ പള്ളികളെ മാത്രം കേന്ദ്രീകരിച്ച് പരിമിതപ്പെടുത്തികൊണ്ടുള്ളതായിരുന്നു ഇഫ്താര്‍ സംഗമങ്ങള്‍, എന്നാല്‍ ജോലിചെയ്ത് കഴിഞ് തളര്‍ന്നെത്തുന്നവര്‍ക്കും തൊഴില്‍രഹിതര്‍ക്കുമു ള്‍പ്പെടെ ആയിരക്കണക്കിന് വരുന്ന സാധാരണക്കാരുടെ ഇഫ്താര്‍ സംഗമം കൂടിയായി മാറി ഇപ്പോള്‍ ഈ ഇഫ്താര്‍ തമ്പുകള്‍.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

ഓരോ ദേശക്കാര്‍ക്കും പ്രത്യേകം തയാറാക്കിയ തമ്പുകളില്‍ നോമ്പ് തുറയോടൊപ്പം മാതൃഭാഷയിലുള്ള അറിവുകളും ഉപദേശങ്ങളും നിറഞ്ഞ വൈജ്ഞാനിക ക്ലാസുകളും ലഭിക്കുന്നുണ്ട് ഇവിടെ. മലയാള വിഭാഗം ടെന്റില്‍ ഇസ്ലാമിക് എഎക്‌സിബിഷന്‍, വിവിധ വിഷയങ്ങളില്‍ ഐ.സി.സി മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി നേതൃത്വം നല്‍കുന്ന ഉദ്‌ബോധന ക്ലാസുകളും , പ്രശ്‌നോത്തരി മത്സരങ്ങളും , സമ്മാന വിതരണവുമെല്ലാമുണ്ട്. കാര്‍മേഘങ്ങളെല്ലാം ഒഴിഞ്ഞ് കൂടുതല്‍ സജീവമായ കാലങ്ങള്‍ ഉണ്ടാവട്ടെയന്ന പ്രാര്‍ത്ഥനയോടൊപ്പം എല്ലാറ്റിനും നാഥനോടുള്ള സര്‍വ്വ സ്തുതിയും ഓരോ നോമ്പുകാരന്റേയും ചുണ്ടുകളില്‍ ഉണ്ട്.

Story Highlights: How Ramadan iftar tents satiate fasting Saudi residents daily

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top