Advertisement

ബഹ്‌റൈനിലെ കേരള കാത്തലിക് അസോസിയേഷൻ അപ്പം മുറിക്കൽ ശുശ്രൂഷ സംഘടിപ്പിച്ചു

April 7, 2023
2 minutes Read
kerala catholic association bahrain

ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ പെസഹാ ദിനത്തിൽ അംഗങ്ങൾക്കായി അപ്പം മുറിക്കൽ ശുശ്രൂഷചടങ്ങ് സംഘടിപ്പിച്ചു. പ്രാർത്ഥനാ ചടങ്ങുകൾക്കൊപ്പം മുതിർന്ന അംഗങ്ങളായ എബ്രഹാം ജോൺ, സേവി മാത്തുണ്ണി, വർഗീസ് കാരക്കൽ എന്നിവർ അപ്പം മുറിച്ച് അംഗങ്ങൾക്ക് നൽകി.(Kerala Catholic Association of Bahrain organized pesaha programes)

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. കെസിഎ സ്പോൺസർഷിപ്പ് ചെയർമാൻ സേവി മാത്തുണ്ണി പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ അംഗങ്ങൾക്ക് പെസഹാ ദിന സന്ദേശം നൽകി. കെസിഎ മുൻ പ്രസിഡന്റുമാരും കെ സി എ അംഗങ്ങളും ലേഡീസ് വിംഗ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Story Highlights: Kerala Catholic Association of Bahrain organized pesaha programes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top