നിതാഖാത്ത് ഫലം കണ്ടുതുടങ്ങിയെന്ന് സൗദി; 21 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അറിയിച്ചു

സൗദി അറേബ്യയില്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലം കണ്ടുതുടങ്ങിയതായി മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വകാര്യ തൊഴില്‍ വിപണിയല്‍ സ്വദേശികളുടെ എണ്ണം വര്‍ധിച്ചതായി മന്ത്രാലയം അറിയിച്ചു.സൗദി അറേബ്യയില്‍ രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ നിതാഖാത്ത് വിജയകരമാണ്. പരിഷ്‌കരിച്ച സ്വദേശിവത്ക്കരണ പദ്ധതി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 21 ലക്ഷം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടി കൊടുത്തതായും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. (Nitaqat is rising number of Saudis in private sector to over 2.23 million)
12 മാസത്തിനിടെ 1.77 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍ നേടിയത്. ഇത് ലക്ഷംവെച്ചതിന്റെ 80 ശതമാനമാണ്. ഈ വര്‍ഷം ജനുവരിയില്‍ നടപ്പിലാക്കിയ രണ്ടാം ഘട്ട സ്വദേശിവത്ക്കരണം 35,000 സ്വദേശികള്‍ക്ക് തൊഴില്‍ നേടാന്‍ സഹായിച്ചു. ഇതോടെ 22.23 ലക്ഷം സ്വദേശികള്‍ സ്വകാര്യ തൊഴില്‍ വിപണിയിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Read Also: പ്രതിയുടെ രേഖാചിത്രം വരയ്ക്കുന്ന പൊലീസുകാരന്‍ ശ്രദ്ധിക്കുന്നത് എന്തൊക്കെ? അനുഭവങ്ങള്‍ വിവരിച്ച് അജിത് കുമാര്‍
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനമായി കുറക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രാലയം വിലയിരുത്തി. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കുന്നതിന് നടപ്പിലാക്കിയ പ്രോത്സാഹന പദ്ധതികള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
Story Highlights: Nitaqat is rising number of Saudis in private sector to over 2.23 million
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here