അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരും

അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം നല്കിയ മുന്നിറിയിപ്പില്‍ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.(Summer rains will continue in the state for five more days)
വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ഒഴികെ ശരാശരി പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് 39.5 ഡിഗ്രി സെല്‍ഷ്യസ് കാസര്‍ഗോട് പാണത്തൂരില്‍ രേപ്പെടുത്തി. കണ്ണൂരിലെ ചെമ്പേരിയില്‍ 39 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
അന്തരീക്ഷ ഈര്‍പ്പവും താപനിലയും ചേര്‍ത്ത് കണക്കാക്കുന്ന ഹീറ്റ് ഇന്‍ഡക്സ് നെയ്യാറ്റിന്‍കര, പാറശാല, പാലക്കാട് എന്നിവിടങ്ങളിലും കാസര്‍ഗോട് ജില്ലയുടെ ചില ഭാഗങ്ങളിലും 50 മുതല്‍ 54 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണ്.
Story Highlights: Summer rains will continue in the state for five more days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here