സ്വത്തുതര്‍ക്കം; യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്‍ ഓടുന്ന ബസില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി

തമിഴ്‌നാട് ദിണ്ടിഗലില്‍ ഓടുന്ന ബസില്‍ വച്ച് യുവതിയെ കുത്തിക്കൊന്നു. നത്തം ഗണവായ്‌പെട്ടി സ്വദേശി ഗോപിയുടെ ഭാര്യ കൃഷ്ണവേണിയാണ് മരിച്ചത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഗോപിയുടെ സഹോദരന്‍ രാജാംഗമാണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. (Woman murdered in a moving bus in dindigul)
ഇന്നലെ ഉച്ചയോടെയാണ് സംഭവം. നാട്ടിലുള്ള രണ്ടേക്കര്‍ സ്ഥലം വിഭജിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗോപിയും രാജാംഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ദിണ്ടിഗല്‍ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസും നിലനില്‍ക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് കോടതിയിലേയ്ക്ക് പോകാനായി കൃഷ്ണവേണി ബസില്‍ കയറുന്നത് രാജാംഗം കണ്ടു. ഇയാള്‍ക്കൊപ്പം 14 വയസുള്ള മകനുമുണ്ടായിരുന്നു. ബസില്‍ കയറിയ ശേഷം കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. യുവതി തല്‍ക്ഷണം മരിച്ചു.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോഴേയ്ക്കും മകനെ ഉപേക്ഷിച്ച് രാജാംഗം ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ചാണാര്‍പട്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട രാജാംഗത്തിനു വേണ്ടി പൊലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Story Highlights: Woman murdered in a moving bus in dindigul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here