ഉംറ തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; സൗദിയില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത്. ഹൈദരാബാദ്, രാജസ്ഥാന്‍ സ്വദേശികളാണ് മരിച്ചവര്‍.(Five Indians die in accident while on way to Umrah in Saudi)
റിയാദിലെ സുവൈദി ഏരിയയില്‍ നിന്ന് അഹമ്മദ് അബ്ദുള്‍ റഷീദ് (27), മുഹമ്മദ് ഷാഹിദ് ഖത്രി (24) എന്നിവരാണ് കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടത്. അബ്ദുള്‍ റഷീദിനൊപ്പം ഗര്‍ഭിണിയായ ഭാര്യ ഖന്‍സ, മൂന്ന് വയസ്സുള്ള മകള്‍ മറിയം, രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ഷാഹിദ് ഖത്രിക്കൊപ്പം ഗര്‍ഭിണിയായ ഭാര്യ സുമയ്യ, നാല് വയസുള്ള മകന്‍ അമ്മാര്‍ അഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്.
Read Also: റമദാന്‍ 2023: അനധികൃത വഴിയോര കച്ചവടക്കാരെ പൂട്ടാന്‍ നടപടി ശക്തമാക്കി ദുബായി പൊലീസ്
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. റിയാദില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഖന്‍സയും മകള്‍ മറിയവും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അഹമ്മദ് അബ്ദുള്‍ റഷീദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഷാഹിദ് ഖത്രിയും നാല് വയസ്സുള്ള മകനും സംഭവസ്ഥലത്ത് വച്ചും ഭാര്യ സുമയ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
Story Highlights: Five Indians die in accident while on way to Umrah in Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here