Advertisement

സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് ഡല്‍ഹി ബാലാവകാശ കമ്മിഷന്‍ സുപ്രിംകോടതിയില്‍

April 9, 2023
2 minutes Read
Delhi Child Rights Commission support same-sex marriage

സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് ഡല്‍ഹി ബാലാവകാശ കമ്മിഷന്‍. സ്വവര്‍ഗ വിവാഹങ്ങളെ പിന്തുണച്ച കമ്മിഷന്‍, സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാനും പിന്തുടര്‍ച്ചാവകാശത്തിനും നിയമപരമായ പിന്തുണ നല്‍കണമെവന്നും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി(Delhi Child Rights Commission support same-sex marriage)

സ്വവര്‍ഗ വിവാഹം കുട്ടികളിലുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കമ്മിഷന്‍ പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജി ഈ മാസം 18ന് പരിഗണിക്കും.

Read Also: ദൈവം മനുഷ്യന് നല്‍കിയ മനോഹരമായ കാര്യമാണ് ലൈംഗികത: ഫ്രാന്‍സിസ് മാര്‍പാപ്പ

നിരവധി രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം ചെയ്യുന്ന ദമ്പതികള്‍ക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അവകാശമുണ്ട്. സ്വവര്‍ഗ കുടുംബങ്ങളില്‍ വളരുന്ന ഈ കുട്ടികളുടെ മാനസിക ആഘാതത്തെ കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. സ്വവര്‍ഗ വിവാഹം നിയമപരമാക്കിയ നിരവധി രാജ്യങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളില്ലെന്നും ഡല്‍ഹി ബാലാവകാശ കമ്മിഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Story Highlights: Delhi Child Rights Commission support same-sex marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top