കൂറ്റനടികളുമായി കോഹ്‌ലിയും ഡു പ്ലെസിസും മാക്‌സ്‌വെല്ലും; ലക്നൗവിന് 213 വിജയ ലക്ഷ്യം

സ്വന്തം മൈതാനത്ത് ആരാധകർക്ക് മുൻപിൽ കൂറ്റനടികളുമായി അരങ്ങ് തകർത്ത് റോയൽ ചല്ലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഓപ്പണിങ് നിര തിളങ്ങിയ മത്സരത്തിൽ ലക്‌നൗവിന് വിജയലക്ഷ്യം 213 . ടോസ് നേടിയ ലക്നൗ സൂപ്പർ ജയന്റ്സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇരുപത് ഓവറുകളിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 റണ്ണുകളായിരുന്നു ബാംഗ്ലൂർ നേടിയത്. കോഹ്‌ലിയും ഡു പ്ലെസിസും മാക്‌സ്‌വെല്ലും അർധശതകം പിന്നിട്ടു. പവർ പ്ലേയിൽ 56 റണ്ണുകൾ നേടിയ ബാംഗ്ലൂർ പിന്നീട് വൻ കുതിപ്പ് നടത്തുകയായിരുന്നു. Explosive 50s from Maxwell Kohli Faf power RCB to 212
ആരാധകർക്ക് വിരുന്നൊരുക്കിയാണ് വിരാട് കോഹ്‌ലിയും ഫാഫ് ഡു പ്ലെസിസും ഇന്നിംഗ്സ് ആരംഭിച്ചത്. 4 വീതം സിക്സും ഫോറും അടക്കം 44 പന്തുകളിൽ നിന്ന് 61 റണ്ണുകൾ വിരാട് കോഹ്‌ലി നേടി. വിക്കറ്റു നഷ്ടപ്പെടുത്താതെ നിന്ന ഡു പ്ലെസിസ് ആകട്ടെ 46 പന്തുകളിൽ നിന്ന് നേടിയത് 79 റണ്ണുകൾ. പന്ത്രണ്ടാം ഓവറിൽ അമിത് മിശ്രയുടെ പന്തിൽ സ്റ്റോയിൻസിന് ക്യാച്ച് നൽകി കൊഹ്‌ലി കളം വിട്ടു. എന്നാൽ, പകരമെത്തിയ മാക്‌സ്‌വെൽ ലക്നൗ ബോളേഴ്സിനെ നിലത്തു നിർത്തിയില്ല. ആറ് സിക്സുകളും മൂന്ന് ഫോറുമടക്കം 29 പന്തുകളിൽ നിന്ന് 59 റണ്ണുകൾ തരാം നേടി. ഇന്നിംഗ്സ് അവസാനിക്കാൻ ഒരു പന്ത് മാത്രം ശേഷിക്കെ മാർക്ക് വുഡിന് മുന്നിൽ മാക്‌സ്‌വെൽ വീണു. എന്നാൽ, തന്നിലേൽപ്പിച്ച കർത്തവ്യം പൂർത്തിയാക്കിയാണ് താരം ഡഗ്ഔട്ടിലേക്ക് മടങ്ങിയത്. അവസാന പന്ത് നേരിട്ട ദിനേശ് കാർത്തിക്കിന് ഒരു റണ്ണിന് ഒരു റൺ മാത്രമാണ് എടുക്കാൻ സാധിച്ചത്.
ലക്നൗ ബോളർമാരിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത് മാർക്ക് വുഡാണ്. നാലോവറിൽ മുപ്പത്തിരണ്ട്‍ റണ്ണുകൾ വഴങ്ങിയ താരം ഒരു വിക്കറ്റ് എടുത്തു. കോഹ്‌ലിയുടെ നിർണായക വിക്കറ്റ് സ്വന്തമാക്കിയ അമിത് മിശ്ര ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചു.
Story Highlights: Explosive 50s from Maxwell Kohli Faf power RCB to 212
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here