രാമനവമി സംഘർഷം; അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്‌തു

രാമനവമി സമയത്ത് വർഗീയ കലാപം സംഘടിപ്പിക്കാൻ ഗൂഢാലോചനയിൽ ഏർപ്പെട്ട കേസുമായി ബന്ധപ്പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ബീഹാർ പോലീസ്. മനീഷ് കുമാർ, തുഷാർ കുമാർ തന്തി, ധർമേന്ദ്ര മേത്ത, ഭൂപേന്ദ്ര സിംഗ് റാണ, നിരഞ്ജൻ പാണ്ഡെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. Five people arrested in connection with Ram Navami violence
രാമനവമി ദിവസം ബിഹാറിലെ നളന്ദ ജില്ലയിലാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. സംഭവത്തെ കുറിച്ച പഠിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ചില പ്രത്യേക താല്പര്യങ്ങൾ ഉള്ളവർ രാമനവമി ആഘോഷങ്ങൾക്കിടെ മത സൗഹാർദ്ദം തകർക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്‌തത് അക്രമം നടത്താൻ ശ്രമിച്ചതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഒരു മത വിഭാഗത്തെ ലക്ഷ്യമിട്ട് നിരവധി തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടതായി അവർ അറിയിച്ചു.
Read Also: ബീഹാറിലെ നളന്ദയിൽ വീണ്ടും സംഘർഷം; പരസ്പരമുള്ള വെടിവെപ്പിൽ ഒരാൾ മരിച്ചു
തുടർന്ന്, എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സൈബർ ഇടങ്ങളിലും സമഗ്രമായ അന്വേഷണം നടത്തിയതിനെ തുടർന്നാണ് ഈ പ്രതികൾ അറസ്റ്റിലായത്. ഇവരടക്കം 130ൽ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശേഖരിച്ച എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ, വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: Five people arrested in connection with Ram Navami violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here