വാഹനമിടിച്ച് രണ്ട് മരണം; ജോസ് കെ മാണിയുടെ മകന്റെ ലൈസൻസ് റദ്ദാക്കും

ജോസ് കെ മാണിയുടെ മകനായ കെഎം മാണി ജൂനിയർ ഓടിച്ചിരുന്ന വാഹനമിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.
ജോസ് കെ മാണിയുടെ മകന് ലൈസൻസ് ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്നാണ് കെ.എം.മാണി ജൂനിയറിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചത്. പ്രാഥമിക വിവര ശേഖരണം നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. പൊലീസ് റിപോർട്ട് കൂടി ലഭിച്ച ശേഷം ലൈസൻസ് റദ്ദാക്കും. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. Jose K Mani’s son’s license will cancelled soon
ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകട കേസിൽ ആദ്യം തയാറാക്കിയ എഫ്‌ഐആറിൽ നിന്ന് കുഞ്ഞുമാണിയുടെ പേര് ഒഴിവാക്കിയെന്ന് ആക്ഷേപം ഉണ്ടായിരുന്നു. 45 വയസുള്ള ആൾ എന്ന് മാത്രമാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജോസ് കെ മാണിയുടെ മകന്റെ രക്തസാമ്പിൾ പരിശോധിച്ചില്ലെന്നും പൊലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. ജോസ് കെ മാണിയുടെ മകൻ സഞ്ചരിച്ചിരുന്ന കാർ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ ട്വന്റിഫോറിനോട് പറഞ്ഞു.
ആദ്യ എഫ്‌ഐആറിൽ നിന്ന് കുഞ്ഞുമാണിയുടെ പേര് ഒഴിവാക്കിയെന്നും ഇന്നലെ തയാറാക്കിയ പുതിയ എഫ്‌ഐആറിൽ ഇയാൾക്കെതിരെ 304 എ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായിരുന്നത്. അന്നേ ദിവസം ശക്തമായ മഴയുണ്ടായിരുന്നു. ഇന്നോവ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യവേ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കറങ്ങുകയും കാറിന് പിന്നിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിയ്ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Story Highlights: Jose K Mani’s son’s license will cancelled soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here