Advertisement

മലയാളി ഫോട്ടോഗ്രാഫര്‍ ഫുജൈറയില്‍ മരിച്ചു

April 10, 2023
2 minutes Read
Malayali photographer died in Fujairah

മലയാളി യുവാവ് ഫുജൈറയില്‍ മരിച്ചു. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവനാണ് മരിച്ചത്. ഫുജൈറയില്‍ ഫോട്ടോഗ്രാഫറായിരുന്ന വൈശാഖിനെ മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച് 23ന് ഫുജൈറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തുടര്‍ന്ന് അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.പിതാവ്: ശിവന്‍. മാതാവ്: ഗീത. സഹോദരങ്ങള്‍: വൈഷ്ണവ്, കിരണ്‍. (Malayali photographer died in Fujairah)

Story Highlights: Malayali photographer died in Fujairah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top