യെമൻ പ്രതിസന്ധി; സൗദി-ഒമാൻ നയതന്ത്ര പ്രതിനിധി സംഘം സൻഅയിൽ

യെമൻ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി-ഒമാൻ നയതന്ത്ര പ്രതിനിധി സംഘം തലസ്ഥാനമായ സൻഅയിലെത്തി. എയർപോർട്ടിൽ ഹൂതി നേതാക്കൾ പ്രതിനിധി സംഘത്തെ സ്വീകരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലുളള സബാ ന്യൂസ് ഏജൻസി പുറത്തുവിട്ടു. Saudi – Omani envoys in Yemen for peace talks
ഒമാൻ റോയൽ എയർ ഫോഴ്‌സ് വിമാനത്തിൽ സൻആ വിമാനത്താവളത്തിലെത്തിയ ഒമാൻ പ്രതിനിധികളെ ഹൂതികൾ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ മേധാവിയുമായി ചർച്ച നടത്തുന്നതിനാണ് സൗദി, ഒമാൻ പ്രതിനിധികൾ യെമൻ തലസ്ഥാനമായ സനഅയിൽ എത്തിയത്. ആക്രമണം അവസാനിപ്പിക്കുകയും യെമൻ ജനതയുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര പ്രതിനിധികളുടെ സന്ദർശനത്തിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: യെമൻ യുദ്ധം നിർത്തലാക്കണം എന്നാവശ്യപ്പെട്ട് അമേരിക്ക സൗദിയുമായി ചർച്ച നടത്തി
ചർച്ചകളിലൂടെ യെമനിൽ ശാശ്വത സമാധാനം പുനസ്ഥാപിക്കുകയാണ് ലക്ഷ്യം. യെമനിലെ എണ്ണ, പ്രകൃതി വാതകം എന്നിവയിൽ നിന്നുളള വരുമാനം രാജ്യത്തെ സർക്കാരുടെ ജീവനക്കാരുടെ കുടിശ്ശിക ഉൾപ്പെടെ ശമ്പള വിതരണത്തിന് ഉപയോഗിക്കുന്നതിനും ധാരണയിലെത്തും. ചൈനയുടെ മധ്യസ്ഥതയിൽ ഇറാൻ-സൗദി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ തീരുമാനിച്ചതിന് നിന്നാലെയാണ് ഒമാന്റെ നേതൃത്വത്തിൽ യെമൻ സംഘർഷം പരിഹരിക്കാനുളള ശ്രമം.
Story Highlights: Saudi – Omani envoys in Yemen for peace talks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here