Advertisement

സുഗതകുമാരിയുടെ വീട് വിറ്റു; വിശദീകരണവുമായി മകൾ

April 10, 2023
2 minutes Read
Image of Sugathakumari and her house

സുഗതകുമാരിയുടെ വീടായ വരദ വിറ്റതിൽ വിശദീകരണവുമായി മകൾ ലക്ഷ്മി ദേവി രംഗത്ത്. ആ വീട് സ്മാരകമാക്കാനോ താമസിക്കാനോ അനുയോജ്യമല്ലാത്ത വീട് വിൽക്കാനല്ലാതെ മറ്റൊന്നിനും സാധിക്കില്ല എന്ന മകൾ വ്യക്തമാക്കി. വർധയെന്ന വീട് സ്മാരകമാക്കാം എന്നാവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഇത്രയും നാൾ തന്നെ സമീപിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാരിനോട് വീട് സ്മാരകമാക്കണം എന്ന് ആവശ്യപ്പെട്ടില്ല. വീട് സ്മാരകമാക്കണം എന്ന് ഉണ്ടെങ്കിൽ അത് തറവാട്ട് വീടായ അഭയയെ തെരഞ്ഞെടുക്കാമെന്നും അവർ കൂട്ടിച്ചേർത്തു. Sugathakumari’s daughter explains why she sold her house

തി​രു​​വ​ന​ന്ത​പു​രം ന​ന്ദാ​വ​ന​ത്ത്​ സു​ഗ​ത​കു​മാ​രി വ​ർ​ഷ​ങ്ങ​ളാ​യി ജീവിച്ച വീടാണ് വരദ. വഴി ഇല്ലാത്തതിനാൽ സുഗതകുമാരിയുടെ മരണശേവശം ആ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന്, ആ വീട് വിൽക്കാനുള്ള മകളുടെ തീരുമാനമാണ് വിവാദത്തിന് തുടക്കം കുറിച്ചത്. വരദയിൽ പ്രവേശിക്കുവാൻ ഉള്ള വഴി അടച്ചതിനാലാണ് ഈ വീട് സ്മാരകമാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാതിരുന്നത് എന്നും അവർ വ്യക്തമാക്കി. ഇനി വീട് സ്മാരകമാക്കണമെങ്കിൽ അപ്പൂപ്പൻ ബോധേശ്വരനും അമ്മൂമ്മ കാർത്ത്യായനി അമ്മയും ചേർന്ന് നിർമിച്ച അഭയയെ പരിഗണിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. സഹോദരിമാരായ ഹൃദയകുമാരി, സുജാതാദേവി എന്നിവരുമൊത്ത് സുഗതകുമാരി ജീവിതത്തിനതിന്റെ ഭൂരിഭാഗം സമയവും ജീവിച്ച വീടാണ് അതെന്ന് അവർ അറിയിച്ചു.

വരദ എന്ന വീട് വിട്ടതിന് ശേഷം സമൂഹത്തിൽ നിന്ന് തനിക്കും വീട് വാങ്ങിയവർക്കും പലവിധ ഭീഷണികൾ ഉണ്ടാകുന്നുണ്ടെന്ന് അവർ അറിയിച്ചു.
സുഗത കുമാരിയുടെ മേലും വീടിന് മേലും യാതൊരു വിധ അവകാശവും ഇല്ലാത്തവർ വീട്ടിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്ന പലരുടെയും നിലപാട് സ്വീകാര്യമല്ലെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിച്ച ലക്ഷ്മി ദേവി ഈ വിവാദം ഇവിടെ അവസാനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.

Story Highlights: Sugathakumari’s daughter explains why she sold her house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top