ഉച്ചഭക്ഷണം വിളമ്പുന്നതിലെ അശ്രദ്ധ, തിളച്ച പരിപ്പ് പാത്രത്തിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പൊള്ളലേറ്റു

സ്‌കൂളിലെ ഉച്ചഭക്ഷണം അശ്രദ്ധമായി വിളമ്പിയതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റു. മധ്യപ്രദേശ് ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂൾ തിങ്കളാഴ്ചയാണ് സംഭവം. തുറന്നിരുന്ന ചൂടുള്ള പരിപ്പുകറി പാത്രത്തിലേക്ക് വിദ്യാർത്ഥിനി വീഴുകയായിരുന്നു. 30 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്. ബോസ്‌ലയിലെ പ്രൈമറി സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. ഭക്ഷണം എടുക്കാൻ കുട്ടികൾ ഒരുമിച്ചെത്തിയപ്പോൾ തിക്കിലും തിരക്കിലും തേജേശ്വരി പെട്ടെന്ന് ചൂടുള്ള പരിപ്പ് പാത്രത്തിൽ വീഴുകയായിരുന്നു. ഇതോടെ ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിയെ ഭാനുപ്രതാപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാങ്കർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
അപകടത്തിൽ വിദ്യാർത്ഥിക്ക് 30 ശതമാനം പൊള്ളലേറ്റതായി വിദ്യാർത്ഥിയെ ചികിത്സിച്ച ഡോ.ജിതേന്ദ്ര ഉപാധ്യായ പറഞ്ഞു. വിവരമറിഞ്ഞ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ എന്നിവർ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സന്ദർശിച്ചു. കുറ്റക്കാർ ആരായാലും നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.
Story Highlights: Girl Falls In Hot Daal During Meal At Madhya Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here