കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 43 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 43 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം തൂത സ്വദേശി മുഹമ്മദ് റഫീഖില്‍ നിന്ന്
കസ്റ്റംസാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 744 ഗ്രാം സ്വര്‍ണം യുവാവില്‍ നിന്ന് കസ്റ്റംസ് കണ്ടെടുത്തു.
സാധാരണക്കാരായ യാത്രക്കാര്‍ക്ക് പണം ഓഫര്‍ ചെയ്ത സ്വര്‍ണം കടത്തുന്ന സംഘങ്ങള്‍ സജീവമാണ്. ഇത്തരത്തില്‍ സ്വര്‍ണം കടത്തിയ മലപ്പുറം തൂത സ്വദേശി മുഹമ്മദ് റഫീഖാണ് ഇന്ന് കസ്റ്റംസിന്റെ പിടിയിലായത്.
ഇന്ന് രാവിലെ റിയാദില്‍നിന്നും എയര്‍ ഇന്‍ന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതാണ് റഫീഖ്. ശരീരത്തിനുള്ളില്‍ സ്വര്‍ണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സൂളുകളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
Read Also: കെ എം മാണി ജൂനിയര്‍ പ്രതിയായ വാഹനാപകട കേസ്; പൊലീസിനെതിരെ പരാതി നല്‍കാനൊരുങ്ങി മരിച്ചവരുടെ കുടുംബം
കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത 70,000 രൂപയ്ക്ക് വേണ്ടിയാണ് പ്രതി സ്വര്‍ണം കടത്തിയത്. റഫീഖിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Story Highlights: Gold seized worth rs 43 lakhs from Karipur Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here