പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; നാല് സൈനികർ കൊല്ലപ്പെട്ടു

പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്. നാല് സൈനികർ കൊല്ലപ്പെട്ടു. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പുലർച്ചെ 4.30 നാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് സൈനിക കേന്ദ്രത്തിന്റെ സുരക്ഷ വർധിപ്പിച്ചു.(Firing at Bhatinda military base in Punjab)
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
ഭീകരകരമണമല്ലെന്ന് പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അൽപസമയത്തിനകം ഔദ്യോഗികമായിട്ടുള്ള വിവരങ്ങൾ സൈനിക കേന്ദ്രം നൽകും.
ഭട്ടിൻഡയിലെ ആർട്ടിലറി യൂണിറ്റിലാണ് സംഭവം ഉണ്ടായത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീരമൃത്യു വരിച്ച സൈനികർ ആരൊക്കെയാണ് എന്ന വിവരങ്ങൾ ഉടൻ പുറത്തുവിടും.
Story Highlights: Firing at Bhatinda military base in Punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here