പ്രൊഫസര്‍ പദവികാട്ടി പ്രചാരണം നടത്തിയെന്ന ആരോപണം: ആര്‍ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് കോടതി അറിയിച്ചു. അതേസമയം ഡോക്ടര്‍ ആണോ പ്രൊഫസര്‍ ആണോ എന്ന് നോക്കിയല്ല വോട്ട് പിടിച്ചതെന്നും വ്യക്തിപരമായി അധിക്ഷേപിക്കുന്ന കേസാണ് തനിക്കെതിരെ നല്‍കിയതെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. (Petition challenging R Bindu’s election victory was rejected)
തെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫസര്‍ അല്ലാതിരുന്ന ഡോ. ആര്‍ ബിന്ദു പ്രഫസര്‍ പദവി കാട്ടി ഇരിങ്ങാലക്കുടയില്‍ പ്രചാരണം നടത്തിയെന്ന് കാണിച്ചാണ് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തത്. 2018ലെ യുജിസി റെഗുലേഷന്‍ വകുപ്പ് പ്രകാരം, സര്‍വിസില്‍ തുടരുന്ന കോളജ് അധ്യാകര്‍ക്ക് മാത്രമേ പ്രഫസര്‍ പദവി നല്‍കാനാകൂ.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
കേരളവര്‍മ കോളജില്‍ ഇംഗ്ലിഷ് അധ്യാപികയായിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ആര്‍ ബിന്ദു ജോലി രാജിവച്ചു. പിന്നീട് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രഫസര്‍ പദവി ഉപയോഗിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടിയെന്നും ഉണ്ണിയാടന്റെ ഹര്‍ജിയില്‍ പറയുന്നു. എതിര്‍സ്ഥാനാര്‍ഥി ഉണ്ണിയാടനെ അപകീര്‍ത്തി പെടുത്തുന്ന തരത്തില്‍ നോട്ടീസുകള്‍ വിതരണം ചെയ്തുവെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് ആര്‍ ബിന്ദുവിന്റെ തടസ്സവാദം കോടതി അംഗീകരിച്ചു. കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Story Highlights: Petition challenging R Bindu’s election victory was rejected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here