Advertisement

ഹൂതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യമനിലെ സൗദി അംബാസഡര്‍

April 12, 2023
3 minutes Read
Saudi Arabia makes peace proposal for Yemen after Houthi talks

ഹൂതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യമനിലെ സൗദി അംബാസഡര്‍. യെമൻ തലസ്ഥാനമായ സന്‍അയില്‍ ആയിരുന്നു ചർച്ച. യെമനിൽ ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് സൗദി പ്രതിനിധി ഹൂതികളുമായി കൂടിക്കാഴ്ച നടത്തിയത്. യമന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ഒമാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രത്യേക പ്രതിനിധി സംഘം സന്‍അയിലെത്തിയിരുന്നു. യെമനിലെ സൗദി അംബാസഡര്‍ മുഹമ്മദ് സഈദ് അല്‍ ജാബറും ഒമാന്‍ പ്രതിനിധി സംഘവും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ മേധാവി മഹ്ദി അല്‍ മഷാത്തുമായി കൂടിക്കാഴ്ച നടത്തി. ( Saudi Arabia makes peace proposal for Yemen after Houthi talks ).

ഹൂതി നേതാക്കളുമായുളള കൂടിക്കാഴ്ച സൗദി അംബാസഡര്‍ സ്ഥിരീകരിച്ചു. യെമന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. യുഎന്‍ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ യെമന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനു സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ 2021 ല്‍ പ്രഖ്യാപിച്ച നിര്‍ദേശങ്ങളെ പിന്തുണക്കുമെന്നും കൂടിക്കാഴ്ചക്കു ശേഷം അംബാസഡര്‍ ട്വീറ്റ് ചെയ്തു.

യമന്‍ ജനതയുടെ സുരക്ഷ, സ്ഥിരത, സാമ്പത്തിക അഭിവൃദ്ധി എന്നിവക്ക് ആവശ്യമിയ അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുമെന്നും അംബാസഡര്‍ വ്യക്തമാക്കി.

Story Highlights:Saudi Arabia makes peace proposal for Yemen after Houthi talks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top