Advertisement

ദക്ഷിണ കൊറിയൻ നടി ജംഗ് ചായ് യുൾ മരിച്ച നിലയിൽ

April 12, 2023
4 minutes Read
Jung Chae Yull

ദക്ഷിണ കൊറിയൻ(South Korean) നടിയും മോഡലുമായ (Jung Chae Yull) ജംഗ് ചായ് യുൾ (26) മരിച്ച നിലയിൽ. ഇന്ന് പുലർച്ചെയാണ് നടിയുടെ മരണവാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടത്. നടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘സോംബി ഡിറ്റക്റ്റീവ്'(Zombie Detective) എന്ന കെ-ഡ്രാമ പരമ്പരയിലെ അഭിനയത്തിലൂടെ പ്രശസ്തയായ നടിയാണ് യുൾ. (South Korean actress Jung Chae Yull found dead at age 26)

മരണകാരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംസ്‌കാരം സ്വകാര്യമായി നടത്തുമെന്നും അടുത്ത കുടുംബാംഗങ്ങൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്നും വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയയിൽ ജംഗ് ചായിയുടെ മരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തരുതെന്നും കുടുംബം അഭ്യർത്ഥിച്ചു.

Story Highlights: South Korean actress Jung Chae Yull found dead at age 26

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top