പാറമേക്കാവ് ദേവസ്വത്തിൻ്റെ ആന പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു

പാറമേക്കാവ് ദേവസ്വത്തിൻ്റെ ആന പാറമേക്കാവ് ദേവീദാസൻ (60) ചരിഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 21 വർഷം തൃശുർ പൂരം പാറമേക്കാവ് വിഭാഗത്തിൻ്റെ ആദ്യ 15 ൽ ഉണ്ടായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും ദേവീദാസൻ സ്ഥിര സാനിധ്യമാണ്. (Paramekkav devidasan elephant passed away)
2001ൽ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവിൽ നടയിരുത്തുന്നത്. അന്നു തന്നെ എഴുന്നള്ളിക്കുകയും ചെയ്തു. അതിന് ശേഷം കൊടിയേറ്റ് നാളിൽ തിടമ്പേറ്റുന്ന നിയോഗവും ദേവീദാസന് ആയി. ഇക്കഴിഞ്ഞ പൂരത്തിനും ദേവീദാസനാണ് കൊടിയേറ്റ് നാളിൽ തിടമ്പേറ്റിയത്. ആരോഗ്യ സ്ഥിതി മോശമായതിനാൽ മാസങ്ങളായി പുറത്ത് എഴുന്നള്ളിപ്പുകൾക്ക് കൊണ്ടുപോകാറില്ലായിരുന്നു.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
കൂപ്പിലെ ജോലികൾ ചെയ്തുവന്നിരുന്ന ആന പാറമേൽക്കാവിൽ എത്തിയതിന് ശേഷമാണ് എഴുന്നള്ളത്തുകളിൽ പങ്കെടുത്ത് തുടങ്ങിയത്. തൃശൂർ പൂരത്തിന് പുറമേ നെന്മാറയിലും പഴയന്നൂരും ആറാട്ടുപുഴയുമെല്ലാം പൂരത്തിന് പാറമേക്കാവ് ദേവീദാസൻ സ്ഥിരസാന്നിധ്യമായിരുന്നു.
Story Highlights: Paramekkav devidasan elephant passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here