‘എല്ലാ തെളിവും കൈയിലുണ്ട്’; സോണ്‍ടയ്ക്കായി ടോം ജോസ് ഇടപെട്ടെന്ന് ആവര്‍ത്തിച്ച് ഇടനിലക്കാരന്‍

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാര്‍ നേടിയെടുക്കാന്‍ സോണ്‍ട ഇന്‍ഫ്രാടെക്കിനായി ടോം ജോസ് ഐ എ എസ് ഇടപെട്ടെന്ന് ആവര്‍ത്തിച്ച് സോണ്‍ടയുടെ ഇടനിലക്കാര്‍.ടോം ജോസിനെ കൊച്ചിയിലെ ഓഫീസില്‍ പോയാണ് കണ്ടെതെന്നും തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇടനിലക്കാരനായ അജിത് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Zonta infratech Ajith Kumar against tom jose)
സോണ്‍ട ഇന്‍ഫ്രാടെക്കിനായി താന്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നാണ് ഇന്നലെ ടോം ജോസ് ഐ എ എസ് പറഞ്ഞത്. ഇത് തെറ്റാണെന്നാണ് സോണ്‍ടെയുടെ ഇടനിലക്കാരനായ അജിത് കുമാര്‍ പറയുന്നത്. ഏഴ് കോടി രൂപയായിരുന്നു ഇടനിലക്കാര്‍ക്കായി നല്‍കാമെന്ന് സോണ്‍ട ഡയറക്ടര്‍മാര്‍ പറഞ്ഞിരുന്നത്. കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ഇടനിലക്കാരനായ അജിത്ത് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Zonta Infratech Ajith Kumar against tom jose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here