Advertisement

അരിക്കൊമ്പന്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക മനസിലാക്കുന്നു; ഇന്ന് തന്നെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് വനംമന്ത്രി

April 14, 2023
3 minutes Read
A K Saseendran says government will file plea in arikomban matter

അരിക്കൊമ്പന്‍ കാട്ടാനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതില്‍ ഇന്ന് അപ്പീല്‍ നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ആന പ്രേമികളുടെ നിലപാടിന് ആവശ്യത്തിലേറെ പ്രാധാന്യം കോടതി നല്‍കി എന്നാണ് മനസിലാക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്നും വനംമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. (A K Saseendran says government will file plea in arikomban matter )

അരിക്കൊമ്പന്‍ വിഷയത്തില്‍ ജനങ്ങളുമായി ഏറ്റുമുട്ടേണ്ടി വരുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ആ ആശങ്ക മുന്‍ നിര്‍ത്തിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ജനങ്ങളുടെ ആശങ്ക കാണാതിരിക്കാന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

അരിക്കൊമ്പന്‍ പുനരധിവാസ പദ്ധതി നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. ജനങ്ങളെ പ്രകോപിച്ചുകൊണ്ട് കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് പ്രയാസമാണ്. കോടതി മറ്റിടങ്ങളിലേക്ക് ഉള്ള സാധ്യതകള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ എല്ലായിടത്തും ജനകീയ പ്രതിഷേധം ഉണ്ടാകുമെന്നാണ് മനസിലായത്. സുരക്ഷിതമായ, ജനവാസ മേഖലയില്‍ അല്ലാത്ത സ്ഥലം ഇല്ലെന്ന് വനം വകുപ്പ് കണ്ടെത്തി. ഇത്തരം സങ്കീര്‍ണതകള്‍ സുപ്രിംകോടതിയെ ധരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

Story Highlights: A K Saseendran says government will file plea in arikomban matter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top