സ്വര്‍ണവില റെക്കോര്‍ഡില്‍; ഗ്രാമിന് 55 രൂപ കൂടി

സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. 24 മണിക്കൂറിനിടെ സ്വര്‍ണവില വര്‍ധിച്ചത് ഗ്രാമിന് 55 രൂപ എന്ന നിരക്കിലാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5665 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 45,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം വെള്ളിയ്ക്ക് 83 രൂപയുമായി. 18 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 4720 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് വില്‍പന നടക്കുന്നത്. (Kerala gold price hit record )
സംസ്ഥാനത്ത് ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5610 രൂപയ്ക്കാണ് വില്‍പന നടന്നിരുന്നത്.ബുധനാഴ്ച സ്വര്‍ണവില ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപയിലേക്കെത്തിയിരുന്നു. എന്നാല്‍ ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപ കുറഞ്ഞ ശേഷമാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5610 രൂപയിലേക്കെത്തിയത്. ഇതിന് മുന്‍പുള്ള രണ്ട് ദിവസത്തെ വര്‍ധനവ് കണക്കിലെടുത്താല്‍ സ്വര്‍ണ വിലയില്‍ പവന് ഒറ്റയടിയ്ക്ക് 640 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ റെക്കോര്‍ഡ് നിരക്കും ഭേദിച്ച് പൊന്നിന്റെ വില മുന്നേറുകയായിരുന്നു.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
കഴിഞ്ഞ കുറച്ചുദിവസമാണ് സ്വര്‍ണവിലയ്‌ക്കൊപ്പം വെള്ളിയുടെ വിലയും കുതിയ്ക്കുകയാണ്. വെള്ളിവില കുതിച്ച് ഇന്ന് 83 രൂപയിലെത്തി. ബുധനാഴ്ച ഒരു ഗ്രാം വെള്ളിയ്ക്ക് 81 രൂപയ്ക്കായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഒരു രൂപ വര്‍ധിക്കുകയായിരുന്നു.
Story Highlights: Kerala gold price hit record live updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here