കണ്ണമംഗലം സൗദി പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം

സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്ണമംഗലം പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കറം ജിദ്ദ ഹോട്ടലില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമത്തോട് അനുബന്ധിച്ചുള്ള ജനറല്‍ ബോഡിയോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. കണ്ണമംഗലം പഞ്ചായത്തിലുള്ള പ്രവാസികള്‍ മാത്രം പങ്കെടുത്ത ഇഫ്താര്‍സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. സലാം കാവുങ്ങലിന്റെ ഖിറാഅത്തോട് കൂടി തുടങ്ങിയ പരിപാടിയില്‍ സമദ് ചോലക്കല്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ അഹ്മദ് ആലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ അസൈനാര്‍ ഹാജി കണ്ണമംഗലം , കുഞ്ഞിമൊയ്തീന്‍ എന്ന കുഞ്ഞാവ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. (New leadership for Kannamangalam Saudi expatriate group)
മജീദ് ചേറൂര്, സിദ്ദീഖ് പുള്ളാട്ട്, ഇല്യാസ് കണ്ണമംഗലം, നൗഷാദ് ചേറൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് പി പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഷ്‌റഫ് ചുക്കന്‍ സ്വാഗതവും ചെറിയ മുഹമ്മദ് ആലുങ്ങല്‍ നന്ദിയും പറഞ്ഞു.
ജനറല്‍ബോഡിയില്‍ കെഎം താക്കിയുദ്ദീന്‍ കരിമ്പില്‍ റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു. കണ്ണമംഗലം കൂട്ടായ്മയുടെ ചെയര്‍മാനായി ആലുങ്ങല്‍ മുഹമ്മദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞാലസ്സന്‍ ഹാജി പുള്ളാട്ട്, ജലീല്‍ കണ്ണമംഗലം, അബ്ദുല്ലത്തീഫ് പി പി എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. കൂട്ടായ്മയുടെ പുതിയ പ്രസിഡണ്ടായി ബീരാന്‍കുട്ടി കോയിസ്സനെയും ജനറല്‍ സെക്രട്ടറിയായി അഷ്‌റഫ് ചുക്കനെയും ട്രഷററായി ആലുങ്ങല്‍ ചെറിയ മുഹമ്മദിനേയും തെരഞ്ഞെടുത്തു.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
മറ്റു ഭാരവാഹികള്‍. സമദ് ചോലക്കല്‍, നൗഷാദ് ചേറൂര്‍, ഇസ്മായില്‍ പുള്ളാട്ട് (വൈസ് പ്രസിഡന്റുമാര്‍).
മജീദ് ചേറൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി ). ഇല്യാസ് കണ്ണമംഗലം,
സിദ്ദീഖ് പുള്ളാട്ട് (സെക്രട്ടറിമാര്‍).
അഷ്‌റഫ് ചെമ്പന്‍ . ഷെരീഫ് കെസി.
സലാം ചുക്കന്‍. ഫഹദ് കോയിസന്‍. ശിഹാബ് കിളിനക്കോട് . നജ്മുദ്ധീന്‍ സി കെ . കോയിസന്‍ മുസ്തഫ. സലാഹുദ്ദീന്‍ വാളക്കുട .ജലീല്‍ അടിവാരം. ശിഹാബ് പുളിക്കല്‍ . എ കെ ഹംസ . പുള്ളാട്ട് ഹംസ. സാദിക്കലി കൊയിസന്‍. കാസിം കൊടക്കല്ലന്‍. ഉണ്ണിന്‍ ഹാജി കല്ലാക്കന്‍ എന്നിവരെഎക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
Story Highlights: New leadership for Kannamangalam Saudi expatriate group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here