കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയമായി വേട്ടയാടുന്നു; ഒരു തെളിവും കണ്ടെത്താനായില്ല; അരവിന്ദ് കെജ്രിവാള്‍

മദ്യനയ അഴിമതി കേസിൽ കേന്ദ്ര ഏജൻസികൾ തന്നെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്വേഷണ ഏജൻസികൾക്ക് ഇതുവരെ ഒരു തെളിവും കണ്ടെത്താനായില്ല.മദ്യനയക്കേസിൽ താൻ അഴിമതിക്കാരനെങ്കിൽ ഈ രാജ്യത്ത് സത്യസന്ധർ ആരുമില്ലെന്ന് കെജ്രരിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.(Arvind Kejriwal against cbi and enforcement directorate)
നരേന്ദ്ര മോദിയുടെ അഴിമതിയും ഭരണപരാജയവും മൂടിവയ്ക്കാനാണ് തന്നെ കുടുക്കുന്നതെന്ന ആരോപണവുമായാണ് കെജരിവാൾ തിരിച്ചടിക്കുന്നത്. കേസിലെ സാക്ഷികളെയും പ്രതികളെയും മർദ്ദിച്ചും പീഡിപ്പിച്ചും തനിക്കെതിരെ മൊഴി കിട്ടാൻ നോക്കുകയാണ്.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
കൈക്കൂലി വാങ്ങിയതിന്‍റെ ഒരു തെളിവു പോലും കിട്ടിയിട്ടില്ല. അറസ്റ്റ് ചെയ്യാനുളള ബിജെപി നിർദ്ദേശം കേന്ദ്ര ഏജൻസികൾ നടപ്പാക്കും. ജയിലിൽ പോകാൻ മടിയില്ലെന്നും എന്തും നേരിടാൻ തയ്യാറെന്നും കെജ്രിവാൾ രാവിലെ തന്നെ കണ്ട നേതാക്കളെ അറിയിച്ചു.മദ്യ നയക്കേസിൽ നാളെ പതിനാന്ന് മണിക്കാണ് അരവിന്ദ് കെജ്രിവാൾ സിബിഐക്ക് മുമ്പാകെ ഹാജരാകുന്നത്.
Story Highlights: Arvind Kejriwal against cbi and enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here