ശ്വാസതടസം; മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു
ശ്വാസതടസത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ചെമ്മങ്കടവ് സ്വദേശി കൊളക്കാടന്‍ അഷ്റഫ് (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12ഓടെ താമസസ്ഥലത്ത് വെച്ച് ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍ ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.
36 വര്‍ഷത്തോളമായി പ്രവാസിയായ അഷ്റഫ് ജിദ്ദയില്‍ സ്റ്റുഡിയോ ജീവനക്കാരനായിരുന്നു. മൃതദേഹം ഫൈസലിയ മഖ്ബറയില്‍ ഖബറടക്കി. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: ആസിയ, മക്കള്‍: ശാമില്‍, സാമിര്‍, സാമിന, സമീഹ. ഭാര്യയും മകന്‍ ശാമിലും ജിദ്ദയിലാണ്.
Story Highlights: Malayali passed away in Jeddah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here