Advertisement

ഷൈനിംഗ് സിക്കന്ദർ; ലക്ക്നൗവിനെതിരെ പഞ്ചാബ് കിംഗ്‌സിന് 2 വിക്കറ്റ് വിജയം

April 16, 2023
3 minutes Read
Raza half century helps Punjab beat Lucknow by 2 wickets

ഐ‌പി‌എൽ 2023 ലെ 21-ാം മത്സരത്തിൽ ലക്ക്നൗ സൂപ്പർ ജയന്റ്സിനെ 2 വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്‌സ്. ലഖ്നൗ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് പഞ്ചാബ് മറികടന്നത്. സ്വന്തം തട്ടകത്തിൽ ലഖ്‌നൗവിന്റെ ആദ്യ തോൽവിയാണിത്. Raza half century, Shahrukh finish helps Punjab beat Lucknow by 2 wickets

160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ തുടക്കം തീർത്തും മോശമായിരുന്നു. മൂന്നാം പന്തിൽ അക്കൗണ്ട് തുറക്കാതെ അഥർവ ടെയ്‌ഡെ പവലിയനിലേക്ക് മടങ്ങി. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ പ്രഭ്സിമ്രാൻ സിംഗും(4) പരാജയപ്പെട്ടു. കരുതലോടെ കളിച്ച മാത്യു ഷോർട്ട് 34 റൺസിന് പുറത്തായി. ഒരറ്റത്ത് ഉറച്ചുനിന്ന സിക്കന്ദർ റാസയുടെ (57) അർധസെഞ്ചുറി ഇന്നിങ്‌സാണ് പഞ്ചാബിന് കരുത്തായത്. ഷാരൂഖ് ഖാന്‍ 10 പന്തില്‍ 23 റൺസ് നേടി.

നേരത്തെ കെ.എല്‍ രാഹുലിന്റെ മികവിലാണ് ലഖ്നൗ ഭേദപ്പെട്ട സ്കോര്‍ നേടിയത്. ആദ്യ വിക്കറ്റില്‍ കെ.എല്‍ രാഹുലും കെയില്‍ മേയേഴ്സും ചേര്‍ന്ന് 53 റണ്‍സാണ് പടുത്തുയര്‍ത്തിയത്. പക്ഷെ എട്ടാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു 50 കടക്കാന്‍. 29 റണ്‍സെടുത്ത മേയേഴ്സിനെ മടക്കി ഹര്‍പ്രീത് ബ്രാറാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായി എത്തിയ ദീപക് ഹൂഡ (2) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.

ക്രുണാൽ പാണ്ഡ്യയും ക്യാപ്റ്റൻ കെ.എൽ രാഹുലും ചേർന്ന് സ്കോർ 110 ൽ എത്തിച്ചു. പാണ്ഡ്യയെ കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റില്‍ 48 റണ്‍സാണ് രാഹുല്‍ ചേര്‍ത്തത്. ക്രുനാൽ പാണ്ഡ്യയെ (18 റൺസ്) കാഗിസോ റബാഡ പുറത്താക്കി. അടുത്ത പന്തിൽ തന്നെ അക്കൗണ്ട് തുറക്കാതെ നിലോസ് പൂരൻ മടങ്ങി. മാര്‍ക്കസ് സ്റ്റോയിനിസും രാഹുലും ചേര്‍ന്നാണ് ലഖ്നൗവിന്റെ സ്കോര്‍ 150 കടത്താന്‍ സഹായിച്ചത്. 18-ാം ഓവറിൽ 15 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും 19-ാം ഓവറിൽ 74 റൺസെടുത്ത കെ.എൽ രാഹുലും പുറത്തായി.

പഞ്ചാബിനായി സാം കറണ്‍ മൂന്നും കഗീസൊ റബാഡ രണ്ടും വിക്കറ്റ് വീതം നേടി. സിക്കന്ദര്‍ റാസ, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ ഓരൊ വിക്കറ്റ് വീതവും സ്വന്തമാക്കി.

Story Highlights: Raza half century, Shahrukh finish helps Punjab beat Lucknow by 2 wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top