അരാംകോയുടെ നാല് ശതമാനം ഓഹരികൾ സനാബിൽ ഇൻവെസ്റ്റ്‌മെന്റിന് കൈമാറി സൗദി അറേബ്യ

അരാംകോയുടെ സർക്കാർ ഓഹരികളിൽ നാലുശതമാനം സൗദി ഇൻവെസ്റ്റ്‌മെന്റ് കമ്പനി സനാബിലിലേക്ക് മാറ്റി സൗദി അറേബ്യ. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. Saudi Aramco stake transferred to PIF’s Sanabil
നാലു ശതമാനം ഓഹരികൾ സൗദി പബ്‌ളിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റിയെങ്കിലും 90.18 ശതമാനം ഷെയറുകൾ സർക്കാരിനുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ ഷെയർ ഹോൾഡറും സർക്കാരാണ്. അതേസമയം, നിരവധി ദീർഘകാല പദ്ധതികളാണ് സൗദി പബ്‌ളിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പ്രഖ്യാപിച്ചിട്ടുളളത്. പുതിയ സാമ്പത്തിക മേഖലകളും ഗിഗാ പദ്ധതികളും ഇതിൽ ഉൾപ്പെടും.
സൗദി അറേബ്യയുടെ ദേശീയ സമ്പദ്‌വ്യവസ്ഥയ സൗദി വിഷൻ 2030ന് അനുസൃതമായി വളർത്തകുന്നതിനും വൈവിധ്യങ്ങൾ കൊണ്ടുവരുന്നതിനും നിക്ഷേപകർക്ക് അവസരങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള ദീർഘകാല സംരംഭങ്ങളുടെ ഭാഗമാണ് സൗദി അരാംകോയിലെ സർക്കാർ ഓഹരികളുടെ ഒരു ഭാഗം കൈമാറ്റം ചെയ്യുന്നത് എന്ന് കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു.
ലോജിസ്റ്റിക്‌സ്, വ്യവസായം, സാങ്കേതികവിദ്യ, എന്നിവക്ക് പുറമെ പുരോഗതിക്ക് ആവശ്യമായ മുൻഗണനാ മേഖലകളും സാമ്പത്തിക മേഖലയിൽ ഉൾപ്പെടും. റിയാദ്, ജസാൻ, റാസൽ ഖൈർ, ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ സാമ്പത്തിക മേഖലകൾ. സംരംഭകരെ ആകർഷിക്കാൻ കഴിയുന്ന ലോകത്തെ മികച്ച നിക്ഷേപ കേന്ദ്രങ്ങളായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Story Highlights: Saudi Aramco stake transferred to PIF’s Sanabil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here