മുൻസിപ്പൽ തെരഞ്ഞടുപ്പ്: ലക്‌നൗ – ചെന്നൈ മത്സരം മാറ്റിവെച്ചു

ലക്‌നൗവിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിനെ തുടർന്ന് മെയ് നാലിന് നടക്കേണ്ടിയിരുന്ന ലക്‌നൗ സൂപ്പർ ജയന്റ്സ് – ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം മാറ്റി വെച്ചു. മെയ് മൂന്നിലേക്കാണ് മത്സരം മാറ്റിയത്. മെയ് 4 വ്യാഴാഴ്ച വൈകീട്ട് 3:30നായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ ആ ദിവസം തന്നെയാണ് ലക്‌നൗ മുൻസിപ്പൽ കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പും പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന്, മെയ് 3 വൈകീട്ട് 3:30ന് ചെന്നൈ സൂപ്പർ കിങ്‌സും ലക്‌നൗ സൂപ്പർ ജയന്റ്സ് ഏറ്റുമുട്ടും. LSG vs CSK game rescheduled due to municipal polls
Read Also: അടി, തിരിച്ചടി; ചിന്നസ്വാമിയിലെ റണ്ണൊഴുക്കിൽ ചെന്നൈക്ക് വിജയം
ഈ സീസണിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ചെന്നൈ സൂപ്പർ കിങ്സിന് ഒപ്പമായിരുന്നു. ചെന്നൈ മുന്നോട്ടുവച്ച 218 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 205 റൺസ് നേടാനേ സാധിച്ചുള്ളൂ.
Story Highlights: LSG vs CSK game rescheduled due to municipal polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here