അമൃത സുരേഷിന്റെ പിതാവ് പി ആർ സുരേഷ് അന്തരിച്ചു

ഗായിക അമൃതാ സുരേഷിന്റെ പിതാവും ഓടക്കുഴൽ കലാകാരനുമായ പി ആർ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 60 വയസായിരുന്നു. (Amritha Suresh father passed away)
ചക്കരപറമ്പിലെ കെന്റ് നാലുകെട്ടിൽ മൃതദേഹം ഇന്ന് 11 വരെ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെത്തന്നെ പച്ചാളം ശ്മശാനത്തിൽ നടക്കും.
പിതാവിന്റെ മരണവിവരം ഇൻസ്റ്റഗ്രാമിലൂടെ അമൃത തന്നെയാണ് അറിയിച്ചത്. ഞങ്ങളുടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച അമൃത പിതാവിനൊപ്പമുള്ള കുടുംബചിത്രവും പോസ്റ്റ് ചെയ്തു. ഗായികയും സോഷ്യൽ മീഡിയ താരവുമായ അഭിരാമി സുരേഷാണ് പി ആർ സുരേഷിന്റെ ഇളയമകൾ.
Story Highlights: Amritha Suresh father passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here