Advertisement

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

April 19, 2023
2 minutes Read
Telangana assembly

തെലങ്കാനയിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ നിതീഷ് കുമാർ വ്യാസിന്റെ നേതൃത്വത്തിലുള്ള മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം ഹൈദരാബാദിലെത്തിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശ്വരാജ് ഉൾപ്പെടെയുള്ളവരുമായി കമ്മീഷൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി.

നിതീഷ് കുമാർ വ്യാസ് വോട്ടർമാരുടെ പട്ടിക പുതുക്കുന്നതിനൊപ്പം വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച് യോഗത്തിൽ അവലോകനം ചെയ്തു. ഭാരവാഹികൾ വോട്ടർപട്ടികയിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തുടനീളമുള്ള റിട്ടേണിംഗ് ഓഫീസർമാരുടെ പട്ടിക തയ്യാറാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂൺ ഒന്നു മുതൽ ആരംഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ സംഘം സംസ്ഥാന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥർക്കായി ഒരു പരിശീലന പരിപാടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. വോട്ടിംഗിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്നും വോട്ടിങ് ശതമാനം വർധിപ്പിക്കണമെന്നും നിതീഷ് കുമാർ വ്യാസ് പറഞ്ഞു.

Read Also: തെലങ്കാനയിൽ തെരഞ്ഞെടുപ്പുകാലം അടുക്കുന്നു, കൂടുതൽ ജാഗ്രത വേണം: ഡിജിപി അഞ്ജനി കുമാർ

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രിൻസിപ്പൽ സെക്രട്ടറി അവിനാഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ അണ്ടർ സെക്രട്ടറി സഞ്ജയ് കുമാർ, ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ രവി കിരൺ, ഡെപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫീസർ സത്യവാണി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Story Highlights: ECI begins preparation for Telangana assembly polls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top