Advertisement

ചെറിയ സ്കോർ പ്രതിരോധിച്ച് ലഖ്‌നൗ; രാജസ്ഥാനെ 10 റൺസിന് പരാജയപ്പെടുത്തി

April 19, 2023
2 minutes Read
Lucknow Super Giants Beat Rajasthan Royals by 10 Runs

ഐപിഎൽ 2023ലെ 26-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാന്‍ ഈ സീസണില്‍ വഴങ്ങുന്ന രണ്ടാം തോല്‍വിയാണിത്. Lucknow Super Giants Beat Rajasthan Royals by 10 Runs

മികച്ച തുടക്കത്തിനു ശേഷമായിരുന്നു രാജസ്ഥാന്റെ തകർച്ച. ശ്രദ്ധയോടെ ബാറ്റുവീശിയ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും. ആദ്യ പത്തോവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 73 റണ്‍സെടുത്തു. ഇരുവരും ചേർന്ന് 87 റൺസിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടും രാജസ്ഥാന് നൽകി. എന്നാൽ പിന്നീട് 35 പന്തുകളില്‍ 44 റണ്‍സെടുത്ത ജയ്‌സ്വാള്‍ പുറത്തായി. പിന്നീട് നായകൻ സഞ്ജു സാംസൺ (2) ജോസ് ബട്ട്ലർ(40) ഹെറ്റ്മയർ (2) എന്നിവർ ഞൊടിയിടയിൽ കൂടാരം കയറി.

ലഖ്‌നൗവിന് വേണ്ടി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റുചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. അര്‍ദ്ധസെഞ്ച്വറി നേടിയ ഓപ്പണര്‍ കൈല്‍ മെയേഴ്സാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. മായേഴ്സ് 42 പന്തില്‍ നിന്ന് 51 റണ്‍സെടുത്തു. കെ.എല്‍ രാഹുല്‍ 32 പന്തില്‍ 39 റണ്‍സെടുത്തു. സ്റ്റോയിനിസ് 21 റണ്‍സെടുത്തു.

രാജസ്ഥാന് വേണ്ടി അശ്വിന്‍ രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡർ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story Highlights: Lucknow Super Giants Beat Rajasthan Royals by 10 Runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top