അവശതകൾ മറികടന്ന് ആരോഗ്യം വീണ്ടെടുത്ത് ശ്രീകണ്ഠേശ്വരം ശിവകുമാർ

അനന്തപുരിയിലെ ആനപ്രേമികൾക്കു ആവേശമാണ് ശ്രീകണ്ഠേശ്വരം
ശിവകുമാർ എന്ന പേര്. കുറച്ചു ദിവസം മുൻപാണ് ഗജവീരൻ പ്രായാധിക്യത്താൽ തളർന്നു വീണത്. പക്ഷേ അവശതകൾ മറികടന്നു ആനപ്രേമികൾക്കായി ആരോഗ്യം വീണ്ടെടുക്കുകയാണ് ശിവകുമാർ.
ആന എന്നാൽ അഴകാണ്… അനന്തപുരിയിലെ ആനപ്രേമികൾക്കതു
ശ്രീകണ്ഠേശ്വരം ശിവകുമാറും.
തലയെടുപ്പിൽ ശിവകുമാറിനെ വെല്ലാൻ മാറ്റാരുമില്ലാതിരുന്ന ഒരു ദീർഘ കാലമുണ്ട്.
അങ്ങനെ ആ ഗജവീരൻ കാഴ്ചയും അനേകായിരം മനസ്സുകളും കവർന്നു. വയസ്സ് എഴുപത് കഴിഞ്ഞു. പ്രായത്തിന്റെ അവശതകൾ കാര്യമായി തളർത്തിയിരുന്നു.
കാന്തള്ളൂർ ശിവക്ഷേത്രത്തിലെ കെട്ടുതറയിൽ തളച്ചിരുന്ന ശിവകുമാർ
ദിവസങ്ങൾക്കു മുൻപാണ് തളർന്നു പോയത്.എഴുന്നേൽപ്പിക്കാൻ ഫയർഫോഴ്‌സും, ക്രെയിനും വേണ്ടി വന്നു.ആ കാഴ്ച്ച ആനപ്രേമികളുടെ മനസ് തകർത്തു.
പിന്നാലെ വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിൽ ചികിത്സ, ഒടുവിൽ ആരോഗ്യം മെച്ചപ്പെടുത്തി. പൊതുവെ ശാന്തശീലൻ. തിരിച്ചു വരുമെന്ന് ആനപ്രേമികളെ പോലെ വർഷങ്ങളായി ശിവകുമാറിന്റെ നിഴലായ പാപ്പാനും ഉറച്ചു വിശ്വസിക്കുന്നു, ഈ നിൽപ്പ് ശിവകുമാറിന്റെ പഴയ പ്രതാപകാലം ഓർമിപ്പിക്കും. മടങ്ങി വരുമെന്ന ഉറപ്പു കൂടിയാണ് ഈ നിൽപ്പ്.
Story Highlights: Sreekandeswaram Sivakumar recovers his health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here