Advertisement

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഏതെന്ന് കണ്ടെത്തി; പഠന റിപ്പോർട്ട് വായിക്കാം

April 20, 2023
2 minutes Read
Happiest State In India

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാമെന്ന് പഠന റിപ്പോർട്ട്. ഗുരുഗ്രാം മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ നടത്തിയ പഠനത്തിലാണ് മിസോറാമിനെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ( Happiest State In India )

ആറ് ഘടകങ്ങൾ പരിഗണിച്ചാണ് ഏറ്റവും സന്തോഷമുള്ള സംസ്ഥാനത്തെ കണ്ടെത്തിയത്. കുടുംബ ബന്ധം, ജോലി സംബന്ധമായ പ്രശ്‌നങ്ങൾ, സാമൂഹ്യ പ്രശ്‌നങ്ങൾ, ജീവകാരുണ്യ പ്രവർത്തനം, മതം, സന്തോഷത്തിലും ശാരീരി-മാനസിക ആരോഗ്യത്തിലുമുള്ള കൊവിഡിന്റെ പ്രത്യാഘാതം എന്നീ ആറ് കാര്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം.

നൂറ് ശതമാനം സാക്ഷരത നേടിയിട്ടുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും വിദ്യാർത്ഥികൾക്ക് വളരാൻ അവസരം നൽകുന്നതാണ് മിസോറാമിലെ അന്തരീക്ഷമെന്ന് പഠനത്തിൽ പറയുന്നു.

Read Also: നാളെ മുതല്‍ ട്രാഫിക് നിയമലംഘനം നടത്തിയാല്‍ എ ഐ ക്യാമറയില്‍ കുടുങ്ങും; പിഴ വിവരങ്ങള്‍ അറിയാം…

മിസോറാമിലെ സാമൂഹ്യ അന്തരീക്ഷണവും സന്തോഷത്തിന് കാരണമാകുന്നുവെന്ന് ഗവേഷകർ പറയുന്നു. മിസോറാമിൽ കുട്ടികൾക്ക് വളരെ ചെറുപ്രായം മുതൽ തന്നെ സ്വന്തമായി പണം സമ്പാദിച്ച് സ്വതന്ത്രരായി ജീവിക്കാനുള്ള സാഹചര്യമുണ്ട്. 16-17 വയസ് മുതൽ തന്നെ കുട്ടികൾ ചെറു ജോലികൾ ചെയ്ത് പണം സമ്പാദിച്ച് സ്വയം പര്യാപ്തത നേടുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ലിംഗ വ്യത്യാസമില്ലാതെ കുട്ടികളെ പരിഗണിക്കുന്നു എന്നതും എടുത്ത് പറയേണ്ടതാണ്.

Story Highlights: Happiest State In India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top