‘അഭിപ്രായം അംഗീകരിക്കുക എന്നതാണ് കാര്യം’; വിമർശനങ്ങളെ വിലമതിയ്ക്കുന്നു എന്ന് ജോസ് ബട്ലർ

വിമർശനങ്ങളെ വിലമതിയ്ക്കുന്നു എന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. കമൻ്റേറ്റർമാരുടെ അഭിപ്രായം അംഗീകരിക്കുക എന്നതാണ് കാര്യം. അവർ അവരുടെ ജോലി ചെയ്യുകയാണ് എന്നും ഹ്യൂമൻസ് ഓഫ് ബോംബെ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ബട്ലർ പറഞ്ഞു.
“അഭിപ്രായം അംഗീകരിക്കുക എന്നത് വലിയ ഒരു കാര്യമാണ്. അഭിപ്രായം പറയാൻ ബ്രോഡ്കാസ്റ്റർമാർ പണം നൽകി നിയോഗിച്ചിരിക്കുന്നവരാണ് അവർ. അവർ അവരുടെ ജോലി ചെയ്യുന്നു. എന്നെ വിമർശിക്കുമ്പോൾ അത് എനിക്ക് മേലുള്ള വ്യക്തിപരമായ ആക്രമണമല്ല. ഞാൻ മറ്റ് കായിക മത്സരങ്ങൾ കാണാറുണ്ട്. ഫുട്ബോൾ കാണുമ്പോൾ, ‘ഓ, അത് വളരെ ഈസിയായിരുന്നല്ലോ. എങ്ങനെ അത് മിസ് ചെയ്തു’ എന്ന് തോന്നാറുണ്ട്. അതാണ് ഞാൻ ഒരു ക്യാച്ച് വിടുമ്പോഴോ കുറഞ്ഞ സ്കോറിനു പുറത്താകുമ്പോഴോ മറ്റുള്ളവർ പറയുന്നത്.”- ബട്ലർ പറഞ്ഞു.
ത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിനാണ് ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാൻ ഈ സീസണിൽ വഴങ്ങുന്ന രണ്ടാം തോൽവിയാണിത്.
Story Highlights: Jos Buttler aboout criticism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here