Advertisement

ശമ്പളം നൽകുന്നില്ലെന്ന് ആരോപണം, രാജസ്ഥാനിൽ തൊഴിലാളി ആത്മഹത്യ ചെയ്തു

April 21, 2023
2 minutes Read
Rajasthan Man Dies By Suicide, Blames Employer For Not Paying Salary

തൊഴിലുടമ ശമ്പളം നൽകുന്നില്ലെന്നാരോപിച്ച് 49 കാരൻ തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. താൻ നിരന്തരം മാനസികമായി പീഡിപ്പിക്കപ്പെടുകയും ശമ്പളം ആവശ്യപ്പെടുമ്പോൾ തൊഴിലുടമ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ പറയുന്നു.

സഞ്ജയ് പാണ്ഡെ(49) ആണ് ആത്മഹത്യ ചെയ്തത്. തൊഴിലുടമ ഷബീർ ഖാൻ തന്നെ ഉപദ്രവിക്കുന്നുവെന്ന് ഓഡിയോ ക്ലിപ്പിൽ സഞ്ജയ് ആരോപിക്കുന്നു. കോൺഗ്രസ് എംഎൽഎയുമായി അടുത്ത ബന്ധമുള്ള റഫീഖ് ഖാൻ എന്നൊരാളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു. ഷബീർ ഖാൻ നടത്തുന്ന ഒരു ട്രാൻസ്പോർട്ട് കമ്പനിയിലെ ജീവനക്കാരനാണ് പാണ്ഡെ.

കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ ഷബീർ ഖാനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തതായി അസിസ്റ്റന്റ് കമ്മീഷണർ ബസ്സി, മേഘ് ചന്ദ് മിന പറഞ്ഞു. അതേസമയം സംഭവത്തിൽ കോൺഗ്രസ് സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. എംഎൽഎയുടെ പിന്തുണയിൽ പശുക്കടത്ത് നടത്തുന്നയാളാണ് ഷബീർ ഖാനെന്ന് ബിജെപി ആരോപിച്ചു.

Story Highlights: Rajasthan Man Dies By Suicide, Blames Employer For Not Paying Salary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top