പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; ചീഫ് സെക്രട്ടറി അവലോകന യോഗം വിളിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് അവലോകന യോഗം വിളിച്ചു ചേർത്ത് ചീഫ് സെക്രട്ടറി. പ്രോട്ടോകോൾ ബ്ലൂ ബുക്ക് പ്രകാരമുള്ള രണ്ടാമത്തെ യോഗമാണ് ചേർന്നത്. പോലീസ് പറയുന്നത്ര ആളുകൾ റോഡ് ഷോയിൽ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മറ്റന്നാളാണ് നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്. Kerala Chief Secretary holds review meeting on Modi’s visit
പ്രധാനമന്ത്രി കൊച്ചിയിലും തിരുവനന്തപുരത്തുമായി പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നത്. ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, തിരുവനന്തപുരം – കൊച്ചി സിറ്റി പോലീസ് കമ്മീഷണർമാർ, ബിജെപി സംസ്ഥാന അധ്യക്ഷൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഓൺലൈനായാണ് യോഗം ചേർന്നത്. റോഡ് ഷോയിൽ ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നു. എന്നാൽ പോലീസ് പറയുന്നത്ര ആളുകൾ റോഡ് ഷോയിൽ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അതേസമയം നിലവിലെ സാഹചര്യത്തിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാന മന്ത്രിയുടെ പരിപാടികൾക്ക് ഒരുക്കിയിരിക്കുന്നതെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണർ കെ സേതുരാമൻ പറഞ്ഞു.
ഏപ്രിൽ 24 ന് വൈകീട്ട് നാലിനാണ് പ്രധാനമന്ത്രി നരേന്ദമോദി കേരളത്തിലെത്തുക. കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിലെത്തും. അവിടെ യുവം യൂത്ത് കോൺക്ലേവിൽ ഒരുലക്ഷം യുവജനങ്ങളുമായി സംവദിക്കും. തുടർന്ന് കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് തിരിക്കും.
Story Highlights: Kerala Chief Secretary holds review meeting on Modi’s visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here