തിരുവനന്തപുരം കിള്ളിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന; യുവാക്കൾ പിടിയിൽ

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി ലോഡ്ജിൽ തങ്ങിയ രണ്ട് യുവാക്കൾ കരമന പൊലീസിന്റെ പിടിയിൽ. യുവാക്കളിൽ നിന്ന് 27 ഗ്രാം എം.ഡി.എം.എ പിടികൂടി. പിടിയിലായ ഒരാളുടെ വീട്ടിൽ നിന്ന് 44 ഗ്രാം എം.ഡി.എം.എ തുടർ പരിശോധനയിൽ പിടിച്ചെടുക്കുകയും ചെയ്തു. ( Youth arrested with MDMA Thiruvananthapuram ).
തിരുവനന്തപുരം കിള്ളിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്ത് ലഹരി വിൽപനയ്ക്ക് ശ്രമിച്ച സംഘത്തെയാണ് സിറ്റി ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് വലയിലാക്കിയത്. തിരുവല്ലം സ്വദേശി സുഹൈദ് ഇമ്ത്യാസ്, മണക്കാട് സ്വദേശി മുഹമ്മദ് ഹസൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 27ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തുടർന്ന് സുഹൈദിന്റെ തിരുവല്ലത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ 44 ഗ്രാം എം.ഡി.എം.എ കൂടി പിടിച്ചെടുത്തു.
Read Also: കാസർഗോഡ് 150 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ
കഴിഞ്ഞയാഴ്ച ബാംഗ്ലൂരുവിൽ നിന്ന് വാങ്ങിയതാണ് ലഹരിമരുന്നെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ട്. കാസർഡോട് സ്വദേശി സമദാണ് എം.ഡി.എം.എ കൈമാറിയതെന്നും മൊഴി ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഘത്തിന്റെ കണ്ണികളിൽ മറ്റാരെങ്കിലും തിുവനന്തപുരം നഗരത്തലുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. നഗരത്തിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് വിൽപനയ്ക്ക ഇവർ ശ്രമിച്ചത്. ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരെ പറ്റിയും വിവരം ശേഖരിക്കും.
കാസർഗോഡ് ഉദുമ പള്ളത്തും ഇന്നലെ വൻ ലഹരി മരുന്ന് വേട്ട നടന്നിരുന്നു. 150 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരി മരുന്ന് കാസർഗോഡ് എത്തിച്ചത്.
Story Highlights:Youth arrested with MDMA Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here