Advertisement

ന്യൂമോണിയ മാറാൻ മന്ത്രവാദം; മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു

April 23, 2023
1 minute Read

ന്യൂമോണിയ മാറാൻ മന്ത്രവാദം. മധ്യപ്രദേശിലെ ഗോത്രമേഖലയിൽ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ന്യൂമോണിയ മാറാൻ ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. രണ്ടു മാസം, ആറു മാസം, ഏഴു മാസം പ്രായത്തിലുള്ള കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്. രണ്ട് മാസങ്ങൾക്കു മുൻപ് ന്യൂമോണിയ ബാധിച്ച രണ്ട് കുട്ടികൾ ഇത്തരത്തിൽ കൊല്ലപ്പെട്ടിരുന്നു.

ചുമ, ജലദോഷം, പനി എന്നീ ബുദ്ധിമുട്ടുകളാണ് ആദ്യം കുട്ടികളിൽ ഉണ്ടായിരുന്നത്. പിന്നീട് ന്യുമോണിയയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. ഇതേ തുടർന്ന് മാതാപിതാക്കൾ കുട്ടികളെ മന്ത്രവാദികളുടെ അടുക്കലെത്തിച്ചു. തുടർന്ന് കുട്ടികളുടെ നെഞ്ചിലും വയറിലും മന്ത്രവാദികൾ ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. പൊള്ളലേറ്റ് കുട്ടികളുടെ ആരോ​ഗ്യനില വഷളായതോടെ മാതാപിതാക്കൾ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Story Highlights: pneumonia hot iron madhya pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top