കുനോയിൽ നിന്നും വീണ്ടും ചീറ്റ പുറത്തുകടന്നു; ഉത്തർപ്രദേശിലേക്ക് കടക്കും മുൻപ് പിടികൂടി അധികൃതർ

മധ്യ പ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ നിന്നും വീണ്ടും പുറത്തു കടന്ന ചീറ്റയെ പിടികൂടി തിരികയെത്തിച്ച് അധികൃതർ. നമീബിയൻ ചീറ്റയായ പവൻ എന്ന് പുനർനാമകരണം ചെയത ഒബാനെ ഈ മാസം രണ്ടാം തവണയാണ് കുനോ ദേശീയ ഉദ്യാനത്തിൽ നിന്നും പുറത്തുചാടുന്നത്. അയാൾ സംസ്ഥാനമായ ഉത്തർപ്രദേശിലെ വനത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് അധികൃതർ ചീറ്റയെ പിടികൂടി പാർക്കിലേക്ക് എത്തിച്ചത്. Strayed cheetah rescued before enter UP from Kuno National Park
Read Also: കുനോയിൽ നിന്ന് പുറത്തുകടന്ന നമീബിയൻ ചീറ്റയെ തിരികെ എത്തിച്ചു
ശിവപുരി ജില്ലയിലെ കരേര വനത്തിൽ നിന്നും പിടികൂടിയ ചീറ്റയെ ഇന്നലെ രാത്രി 9:30യോടെയാണ് തിരികെയെത്തിച്ചത്.കുനോ ദേശീയ ഉദ്യാനത്തിൽ നിന്നും 150 കിലോമീറ്റർ അകലെ നിന്നാണ് ഒബാനെ വലയിലായത്. രണ്ട് ബാച്ചുകളിലായി ആകെ 20 ചീറ്റകളാണ് ഇന്ത്യയിലെത്തിയത്. നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകളുടെ ആദ്യ ബാച്ച് 2022 സെപ്റ്റംബറിൽ എത്തി. പിന്നീട് ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി വന്നു.
Story Highlights: Strayed cheetah rescued before enter UP from Kuno National Park
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here