വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു; കാസര്‍ഗോഡ് വരെ ചെയര്‍ കാര്‍ നിരക്ക് 1590 രൂപ

വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. രാവിലെ 8 മണിക്കാണ് ബുക്കിങ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് വരെ ചെയര്‍കാറില്‍ യാത്ര ചെയ്യാന്‍ 1590 രൂപയാണ് നിരക്ക്. എക്സിക്യുട്ടീവ് ക്ലാസിന് 2,880രൂപയുമാകും. തിരുവനന്തപുരം – എറണാകുളം ചെയർ കാറിനു 765 രൂപ, തിരുവനന്തപുരം – എറണാകുളം എക്സിക്യൂട്ടീവ് കോച്ചിന് 1420 രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ എക്സിക്യൂട്ടീവ് കോച്ചിൽ 86 സീറ്റുകകളും ചെയർ കാറിൽ 914 സീറ്റുകളുമാണ് ഉള്ളത്.
ടിക്കറ്റുകള്‍ നേരിട്ട് റെയില്‍വെ കൗണ്ടറുകള്‍ വഴിയോ, വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ് എന്നിവയിലൂടെയോ ബുക്ക് ചെയ്യാം.
ഏപ്രില്‍ 28 മുതലുള്ള സര്‍വീസിന്റെ ബുക്കിങാണ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 നാണ് ട്രെയിന്‍ പുറപ്പെടുക. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 നും തിരിക്കും. വ്യാഴാഴ്ച സര്‍വീസില്ല.
Read Also: വന്ദേഭാരത് ഏപ്രിൽ 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും; ഉദ്ഘാടന ദിവസം 14 സ്റ്റോപ്പുകൾ
Story Highlights: Ticket booking started vande bharat express kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here