ഭർത്താവുമൊത്ത് യാത്ര ചെയ്യവേ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ് ഗർഭിണി മരിച്ചു

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ ഗർഭിണി മരിച്ചു. ആഴംകോണം തോപ്പുവിളയിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കുഴിവിള സ്വദേശി സുമിന (22) ആണ് മരിച്ചത്. ( autorickshaw accident pregnant woman died tvm ).
ഭർത്താവുമൊത്തു വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. ഭർത്താവുമായുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ എടുത്തു ചാടുകയായിരുന്നുവെന്നും സംശയമുണ്ട്. വീഴ്ചയിൽ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പരുക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് സുമിന മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: autorickshaw accident pregnant woman died tvm
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here